അമ്മയും മകളും വീടിനുള്ളിൽ രണ്ടു റൂമുകളിലായി തൂങ്ങി മരിച്ച നിലയിൽ

ഹരിപ്പാട് - അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിന്റെ ഭാര്യ ശുഭയും (അമ്പിളി -54 ), മകൾ അഞ്ജു (രേവതി -34) എന്നിവരെയാണ് ബുധനാഴ് രാത്രി എട്ടുമണിയോടെ രണ്ട് റൂമുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
  ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽനിന്ന് പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രേവതിയുടെ ഭർത്താവ് ഷിജു. ജാഗ്നവി, ജാഗ്നാവ് എന്നിവർ മക്കളാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
 

Latest News