കൊല്ലത്ത് എസ് ഡി പി ഐ നേതാവിന്റെ വീട്ടില്‍ എന്‍.ഐ.എ റെയഡ്

കൊല്ലം - കൊല്ലത്ത് എസ് ഡി പി ഐ ജില്ലാ കമ്മറ്റി അംഗം അബ്ദുള്‍ അസീസിന്റെ ചവറയിലെ വീട്ടിലും ഭാര്യ വീട്ടിലും എന്‍ ഐ എ റെയ്ഡ് നടത്തി.. രണ്ടു വീടുകളില്‍ നിന്നായി 18 ലഘുലേകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നിരോധിക്കപ്പെട്ട പോപ്പുല്‍ ഫ്രണ്ടുമായി അബ്ദുള്‍ അസീസിന് ബന്ധമുണ്ടെന്നും നിരോധനത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ശേഖരിക്കുന്നതടക്കമുള്ള  ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അബ്ദുള്‍ അസീസ്  ഇടപെട്ടുവെന്ന് ആരോപിച്ചാണ് ചവറയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിലും എന്‍ ഐ എ ആറു മണിക്കൂറിലേറെ നേരം റെയ്ഡ് നടത്തിയത്.

 

Latest News