യുവതിയെ വഴിയിൽ കടന്നുപിടിച്ച് ചുരിദാർ വലിച്ചു കീറാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവല്ല - ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ തടഞ്ഞു നിർത്തി കടന്നുപിടിച്ച യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് നെല്ലാട് പാടത്തുംപാലത്തിന് സമീപത്ത് വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
  സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ സ്‌കൂട്ടർ പാലത്തിന് സമീപത്ത് വച്ച് വിഷ്ണു  തടയുകയായിരുന്നു. ആദ്യം അസഭ്യം പറഞ്ഞു. പിന്നീട് കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ ചുരിദാർ വലിച്ചു കീറാനും ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 
പ്രതി യുവതിയെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ യുവതി പോലീസിൽ പരാതി നൽകിയതാണ് വഴിയിൽ തടഞ്ഞു നിർത്തിയുള്ള അതിക്രമത്തിന് കാരണമെന്ന് തിരുവല്ല പോലീസ് പറഞ്ഞു.
 

Latest News