നാലായിരം പേരെ മെറ്റയില്‍ നിന്നും പിരിച്ചുവിടുന്നു

വാഷിങ്ടണ്‍- ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ്, വാട്സാപ്പ് എന്നീ സ്ഥാപനങ്ങളിലെ ആളുകളെ പിരിച്ചുവിടാനൊരുങ്ങി മാതൃകമ്പനി മെറ്റ. ചുരുങ്ങിയത് നാലായിരം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകും. 
 
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിരിച്ചുവിടല്‍ ആരംഭിച്ച മെറ്റയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പതിനായിരം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രധാന ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് പിരിച്ചുവിടലെന്നാണ് കമ്പനി പറയുന്നത്. ആഗോള തലത്തില്‍ ഇതിനകം 21000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്.

Latest News