VIDEO - മഞ്ഞില്‍ നിറഞ്ഞ് തായിഫ്, ആലിപ്പഴ വര്‍ഷവും മഴയും

തായിഫ് - ഉത്തര തായിഫിലെ ഡിസ്ട്രിക്ടുകളിലും തായിഫ്, റിയാദ് റോഡിലും ഇന്നലെ ഉച്ചക്ക് കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഷെവലുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മഞ്ഞുകൂനകള്‍ നീക്കം ചെയ്ത് നഗരസഭാ സംഘങ്ങള്‍ റോഡുകള്‍ ഗതാഗത യോഗ്യമാക്കി. ഉത്തര തായിഫിലുണ്ടായ ശക്തമായ മഴക്കൊപ്പമാണ് വന്‍ ആലിപ്പഴ വര്‍ഷവുമുണ്ടായത്. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുന്ന നിലക്ക് റോഡുകളില്‍ മഞ്ഞുകൂനകള്‍ രൂപപ്പെടുകയായിരുന്നു. അല്‍ഹല്‍ഖ അല്‍ശര്‍ഖിയ ഡിസ്ട്രിക്ടിലാണ് ഏറ്റവും ശക്തമായ ആലിപ്പഴവര്‍ഷമുണ്ടായത്. റോഡുകളില്‍ കുമിഞ്ഞുകൂടിയ ഐസ്‌കൂനകള്‍ ഷെവലുകളും മറ്റും ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News