സൗദിയില്‍ നിര്യാതനായ മഞ്ചേരി സ്വദേശി മാനുവിന്റെ മൃതദേഹം ഖബറടക്കി

ഖമീസ് മുഷൈത്ത്- ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ ഖമീസില്‍ നിര്യാതനായ മഞ്ചേരി പാലക്കുളം തടവള്ളിയില്‍ മാനു എന്ന  അബ്ദുറസാഖിന്റെ(60) മൃതദേഹം ഖമീസില്‍ ഖബറടക്കി. 35 മുപ്പത്തി അഞ്ച് വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കേന്ദ്രീകരിച്ച് ഷമൂസ് അല്‍ അറബ് ട്രേഡിങ്ങ് കമ്പനിയുടെ  കീഴില്‍ ഖമീസില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബാത്ത് റൂമില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.  
ഖമീസ് ഹയാത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍  പൂര്‍ത്തിയാക്കി ഖമീസ് സൂഖിലെ നംല മസ്ജില്‍ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം  അല്‍ മസ്ലൂം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം,  നൗഫല്‍ പുളിക്കല്‍, മൊയ്തീന്‍ മലപ്പുറം, സഫീഖ് മണ്ണാര്‍ക്കാട് തുടങ്ങിയവരുടെ ശ്രമഫലമായി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മരണ വിവരമറിഞ്ഞ് തായിഫില്‍ ജോലി ചെയ്യുന്ന സഹോദരനും കുടുംബവും ഖമീസില്‍ എത്തിയിരുന്നു.
ഭാര്യ:റസിയ. മക്കള്‍: നജ്വ, നജില,നിഫ്മ, നവദീര്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News