ലക്‌നൗവിൽ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് പശു; വൈറലായി ചടങ്ങ്

ലക്‌നൗ - ലക്‌നൗവിൽ പശുവിനെക്കൊണ്ട് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറൽ. 'ഓർഗാനിക് ഒയാസിസ്' എന്ന റെസ്‌റ്റോറന്റ് ആണ് പശു ഉദ്ഘാടനത്തിലൂടെ ആളുകളിൽ കൗതുകം പകർന്നത്. 
 നഗരത്തിലെ ആദ്യ ജൈവ റെസ്റ്റോറന്റ് ആണ് 'ഓർഗാനിക് ഒയാസിസ്' എന്ന്  സ്ഥാപന ഉടമയും പോലീസ് മുൻ ഡെപ്യൂട്ടി സൂപ്രണ്ടുമായ ശൈലേന്ദ്ര സിംഗ് പറഞ്ഞു. സുശാന്ത് ഗോൾഫ് സിറ്റിയിലെ ലുലു മാളിനടുത്താണ് റെസ്റ്റോറന്റ്.
ജൈവ കൃഷിയിലൂടെ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ കൊണ്ടാണ് ഹോട്ടലിൽ ഉപഭോക്താക്കളെ വിരുന്നൂട്ടുകയെന്ന് ശൈലേന്ദ്ര സിംഗ് പറഞ്ഞു. 
 ലഖ്‌നൗവിലെ ആദ്യ ജൈവ ഭക്ഷണശാലയാണ് തങ്ങളുടേതെന്നും കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുകയാണ് ലക്ഷ്യമെന്നും ഉടമ അവകാശപ്പെട്ടു. പശുവിന്റെ ചാണകവും മൂത്രവും വളമായി ഉപയോഗിച്ചാണ് താൻ കൃഷി നടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പച്ചക്കറിയാണ് റസ്റ്റോറന്റിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
 

Latest News