Sorry, you need to enable JavaScript to visit this website.

ഒഡീഷയില്‍ മുസ്ലിംകളെ ഭീതിയിലാക്കിയ സംഘ്പരിവാര്‍ ബന്ദ് പൊതുവെ സമാധാനപരം

സംബാല്‍പൂര്‍- ഒഡീഷയില്‍ വിശ്വഹിന്ദു പരിഷത്തും മറ്റ് സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പൊതുവെ സമാധാനപരമായി കലാശിച്ചു. 14 ജില്ലകളിലും 12 മണിക്കൂര്‍ ബന്ദിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
സംബാല്‍പൂരില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിന് മുന്നോടിയായി നടത്തിയ ബൈക്ക് റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ ബന്ദ് നടത്തിയത്.
സംബല്‍പൂര്‍, ദിയോഗര്‍, ഝാര്‍സുഗുഡ, സുന്ദര്‍ഗഡ്, ബോലാംഗിര്‍, സോനേപൂര്‍, ബൗധ്, കലഹണ്ടി, നുവാപദ, കോരാപുട്ട്, നബരംഗ്പൂര്‍, മല്‍ക്കന്‍ഗിരി, രായഗഡ ജില്ലകളില്‍ രാവിലെ ആറു മണി മുതലാണ് ബന്ദ് തുടങ്ങിയത്.
കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നിരുന്ന സംബല്‍പൂരില്‍ ബന്ദ് പൂര്‍ണമായിരുന്നു. വിഎച്ച്പി, ബജ്‌റംഗ്ദള്‍, ബി.ജെ.പി അംഗങ്ങള്‍ കടകള്‍ പൂട്ടിക്കാനും വാഹന ഗതാഗം തടയാനും രംഗത്തിറങ്ങിയെങ്കിലും വലിയ തോതിലുളള അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തുടനീളം ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ല. അതുകൊണ്ടുതന്നെ തെരുവുകള്‍ വിജനമായിരുന്നു. ബസ് സര്‍വീസിനെ ബന്ദ് ബാധിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ ചിലയിടങ്ങളില്‍ തടഞ്ഞിരുന്നു.
ഏപ്രില്‍ 12ന് ഹനുമാന്‍ ജയന്തി ആഘോഷത്തിന് മുന്നോടിയായി നടത്തിയ ബൈക്ക് റാലിക്ക് നേരെ കല്ലേറുണ്ടായതോടെയാണ് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍  സംഘര്‍ഷം ഉടലെടുത്തത്.
ആക്രമണത്തില്‍ 10 പോലീസുകാര്‍ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന് സംശയിച്ച്, സംസ്ഥാന ആഭ്യന്തര വകുപ്പ് പിന്നീട് സംബല്‍പൂരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഏപ്രില്‍ 15 മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News