ആതിഖ് അഹമ്മദിന്റെ കൊല; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ- മുന്‍ എം.പിയും ക്രിമിനല്‍ കേസ് പ്രതിയുമായ ആതിഖ് അഹമ്മദിനേയും സഹോദരന്‍ അഷ്‌റഫിനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രയാഗ് രാജില്‍ പതിവ് മെഡിക്കല്‍ ചെക്കപ്പിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകമ്പോള്‍ പോലീസ് സാന്നിധ്യത്തിലാണ് ഇരുവരും വെടിയേറ്റു മരിച്ചത്. ശാഹ്ഗഞ്ച് ഇന്‍സ്‌പെക്ടര്‍ അശ്വനി കുമാര്‍ സിംഗ് ഉള്‍പ്പെടെ അഞ്ച് പോലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി പ്രഖ്യാപിച്ചത്. സ്റ്റേഷന്‍ ഓഫീസറായ അശ്വനി കുമാറിനു പുറമെ, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് സസ്‌പെന്‍ഷനിലായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News