ഗുഡ്‌സ് ട്രെയിനുകള്‍  കൂട്ടിയിച്ച് തീപിടിച്ചു,  ലോക്കോ പൈലറ്റിന് പരിക്കേറ്റു 

ഭോപാല്‍-മധ്യപ്രദേശില്‍ രണ്ട് ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ ലോക്കോ പൈലറ്റിന് സാരമായ പൊള്ളലേറ്റു. രണ്ടു ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.  അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ 6.30ഓടേയാണ് സംഭവം. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് തീപിടിച്ചത്. ഇതിലും കല്‍ക്കരിയാണ് നിറച്ചിരുന്നത്.ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിയാണ്.

Latest News