സഹോദരന്റെ അടിയേറ്റ് മദ്യലഹരിയിലായിരുന്ന യുവാവ് മരിച്ചു

കല്‍പ്പറ്റ - സഹോദരന്റെ അടിയേറ്റ് മദ്യലഹരിയിലായിരുന്ന യുവാവ് മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി ജയചന്ദ്രന്‍ മദ്യലഹരിയില്‍ എത്തി വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍  രാമകൃഷ്ണന്‍ അത് തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ജയചന്ദ്രന് മുളവടികൊണ്ട് അടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News