കോഴിക്കോട് - അസുഖ ബാധിതയായ 15 കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോക്‌സോ കേസിൽ ഡോക്ടർ അറസ്റ്റിൽ.
ചാലപ്പുറം സ്വദേശി ഡോ.സി എം അബൂബക്കർ (78) നെതിരെയാണ് കേസ്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ദിവസം അബൂബറിന്റെ വീടിന് സമീപത്തെ ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസികമായ പ്രയാസം നേരിട്ട പരാതിക്കാരി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കിൽ എത്തി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ സമാനമായ കേസിൽ മുൻപും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.