റബര്‍ വില കിലോക്ക് 200 രൂപയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

കോട്ടയം- റബര്‍ വില കിലോക്ക് 200 രൂപയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. റബര്‍ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു വേദിയൊരുങ്ങുമ്പോള്‍ പ്രതീക്ഷയോടെയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ, വില 200 രൂപയിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ നീക്കമെന്ന് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന സൂചനകളാണു പുറത്തുവരുന്നത്. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായേക്കും. ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ ഒട്ടേറെ കര്‍ഷക പ്രോത്സാഹന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന വിവരങ്ങളാണു പുറത്തുവരുന്നത്.
റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ വര്‍ധന, ത്രിപുര മോഡലില്‍ പ്രത്യേക പ്രഖ്യാപനം എന്നിങ്ങനെ വിവിധ പദ്ധതികളാണ് കര്‍ഷകരുടെ പ്രതീക്ഷ. കേരളത്തില്‍നിന്നുള്ള ബി.ജെ.പി നേതാക്കളില്‍നിന്നു പോലും വിവരശേഖരണം നടത്താതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

 

Latest News