Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് പത്തുമിനിറ്റ് വൈകി; കൺട്രോളർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം- വന്ദേഭാരത് എക്‌സ്പ്രസ് പത്തുമിനിട്ട് വൈകിയതിന് റെയിൽവേ കൺട്രോളർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ഡിവിഷൻ ട്രാഫിക് സെക്ഷനിലെ ചീഫ് കൺട്രോളർ ബി.എൽ. കുമാറിനെതിരെയാണ് നടപടി. എന്നാൽ നടപടി വിവാദമായതോടെ വൈകിട്ടോടെ സസ്‌പെൻഷൻ പിൻവലിച്ചു.
കഴിഞ്ഞദിവസം നടന്ന പരീക്ഷണ ഓട്ടത്തിനിടയിലാണ് പിറവത്ത് സിഗ്നൽ നൽകുന്നതിന് പത്തുമിനിട്ട് വൈകിയത്. പരീക്ഷണ ഓട്ടത്തിന്റെ മടക്കയാത്രയ്ക്കിടയിൽ പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസും വന്ദേഭാരത് എക്‌സ്പ്രസും ഒരേ സമയത്താണ് എത്തിയത്. യാത്രക്കാർ അധികമുള്ള ട്രെയിനായതിനാൽ വേണാട് എക്‌സ്പ്രസിന് കടന്നുപോകാൻ സിഗ്നൽ നൽകുകയായിരുന്നു. ഇതിനെത്തുടർന്ന് വന്ദേഭാരത് പത്തുമിനിട്ട് സിഗ്നൽ കാത്തുകിടക്കേണ്ടിവന്നു. 
മടക്കയാത്രയിൽ 10 മിനിട്ട് അധികം വേണ്ടി വന്നതിനെക്കുറിച്ച് ദക്ഷിണ റെയിൽവെ അധികൃതർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. ഇതിനെത്തുടർന്നായിരുന്നു ചീഫ്കൺട്രോളറെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദത്തെത്തുടർന്ന് സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.
 

Latest News