ഗാസ സിറ്റി- ഇസ്രായില്‍ പോര്‍വിമാനങ്ങള്‍ ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍ 25 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഹമാസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും അവര്‍ ഇസ്രായിലിലേക്ക് റോക്കറ്റുകളും മോര്‍ട്ടാറുകളും അയച്ചതിനെ തുടര്‍ന്നാണിതെന്നും ഇസ്രായില്‍ സേന അവകാശപ്പെട്ടു.
പുലര്‍ച്ച നടന്ന ഇസ്രായില്‍ വ്യോമാക്രമണത്തില്‍ തെക്കന്‍ ഗാസ ചിന്തില്‍ രണ്ട് ഹാമാസ് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റോക്കറ്റാക്രമണത്തില്‍ ഇസ്രായിലില്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായിലില്‍ വ്യോമാക്രമണ സൈറണകളും ഫോണ്‍ മുന്നറിയിപ്പുകളും മുഴങ്ങി. ഏഴ് റോക്കറ്റുകളെ ഇസ്രായിലിന്റെ പ്രതിരോധ സംവിധാനം വീഴ്ത്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹമാസ് 30 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗാസ അതിര്‍ത്തിയില്‍ മാര്‍ച്ച് 30 ന് ശേഷം ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ ഇസ്രായില്‍ സേന നടത്തിയ ആക്രമണത്തില്‍ 127 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗാസ അതിര്‍ത്തിയില്‍ മാര്‍ച്ച് 30 ന് ശേഷം ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ ഇസ്രായില്‍ സേന നടത്തിയ ആക്രമണത്തില്‍ 127 പേര്‍ കൊല്ലപ്പെട്ടിരുന്നു.