Sorry, you need to enable JavaScript to visit this website.

ജാർഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പന്തീരാങ്കാവിൽ തൊഴിലാളികളുടെ ക്യാമ്പിൽ പിടിയിൽ

കോഴിക്കോട് - മാവോയിസ്റ്റ് നേതാവിനെ പന്തീരാങ്കാവിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഒന്നരമാസമായി ഇയാൾ ക്യാമ്പിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. 
 2007-ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണെന്നും പോലീസ് അറിയിച്ചു. 
കേരള പോലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. 

Latest News