നിയമവിരുദ്ധ കൂറ്റന്‍ പരസ്യബോര്‍ഡ് നിലതെറ്റി  വീണു, 4 സ്ത്രീകളടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

പുനെ-ഇരുമ്പില്‍ തീര്‍ത്ത പരസ്യ ബോര്‍ഡ് അപ്രതീക്ഷതമായി നിലംപതിച്ച് വന്‍ ദുരന്തം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് ടൗണ്‍ഷിപ്പിലെ സര്‍വീസ് റോഡിലാണ് നടുക്കുന്ന അപകടമുണ്ടായത്. ഇരുമ്പ് ഹോര്‍ഡിംഗ് തകര്‍ന്ന് വീണതിന് അടിയില്‍പ്പെട്ട് അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാല് സ്ത്രീകളടക്കമുള്ളവരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ പലരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുമ്പ് ഹോര്‍ഡിംഗ് തകര്‍ന്ന് വീണത്. മുംബൈ  പുനെ ഹൈവേയില്‍ റാവെറ്റ് കിവാലെ ഏരിയയിലെ സര്‍വീസ് റോഡിലായിരുന്നു സംഭവം. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Latest News