കാട്ടാനയുടെ മുന്നില്‍പ്പെട്ട സ്‌കൂട്ടര്‍  യാത്രികന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

വേലിയമ്പം-ഭൂദാനം ഷെഡ് ഇടറോഡില്‍ ഇന്നു രാവിലെ ഇറങ്ങിയ കാട്ടാന.

പുല്‍പള്ളി-കാട്ടാനയുടെ മുന്നില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വേലിയമ്പം ഇലവുങ്കല്‍ സണ്ണിയാണ്(57) കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടത്. വേലിയമ്പത്തുനിന്നു ഭൂദാനംഷെഡിലേക്കുള്ള ഇടറോഡില്‍ ഇന്നു രാവിലെ ആറയോടെയാണ് സംഭവം. വീട്ടില്‍നിന്നു ഭൂദാനം ഷെഡിലേക്കു പോകുകയായിരുന്നു സണ്ണി. കുടുംബാംഗങ്ങളില്‍ ചിലര്‍ പിന്നില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. ആനയെ കണ്ടപാടെ സ്‌കൂട്ടര്‍ നിര്‍ത്തി  ഓടിയതാണ് സണ്ണിക്കു  രക്ഷയായത്. ആന സ്‌കൂട്ടര്‍  ഭാഗികമായി തകര്‍ത്തു.

 

Latest News