Sorry, you need to enable JavaScript to visit this website.

വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കില്‍ ഏകദേശ ധാരണയായി; കുറഞ്ഞ നിരക്ക് 297 രൂപ, കൂടിയ നിരക്ക് 2150

തിരുവനന്തപുരം - വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് റെയില്‍വേ ധാരണയിലെത്തി. എന്നാല്‍ ഇത് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഏറ്റവും കുറഞ്ഞ നിരക്ക് 297 രൂപയും കൂടിയ നിരക്ക് 2150 രൂപയുമാണെന്നാണ് പുറത്ത് വരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന്  കണ്ണൂരെത്താന്‍ സാധാരണ ചെയര്‍കാറിന് 1100 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും നല്‍കണം. 50 കീലോമീറ്റര്‍ യാത്രയ്ക്ക് സാധാരണ ചെയര്‍ കാര്‍ നിരക്ക് 241 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 502 രൂപയുമാണ്. എന്നാല്‍  തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള ദൂരമാണ് വന്ദേഭാരതിലെ ഏറ്റവും കുറഞ്ഞ യാത്ര. ഇത് 65 കിലോമീറ്റര്‍ ദൂരം വരും. അതിനാല്‍  സാധാരണ ചെയര്‍കാറിന് 297 രൂപയും എക്‌സിക്യൂട്ടിവ് ചെയര്‍കാറിന് 614 രൂപയും നല്‍കണം.
മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഏകദേശ ധാരണയെത്തിയത് ഇങ്ങനെയാണ്. 
തിരുവനന്തപുരം - കോട്ടയം : സാധാരണ ചെയര്‍കാര്‍ 441 രൂപ. എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ 911 രൂപ
തിരുവനന്തപുരം - എറണാകുളം : സാധാരണ ചെയര്‍കാര്‍ 520 രൂപ, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ 1070 രൂപ
തിരുവനന്തപുരം -തൃശൂര്‍ : സാധാരണ ചെയര്‍കാര്‍ 617 രൂപ എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ 1260 രൂപ
തിരുവനന്തപുരം - കോഴിക്കോട് : സാധാരണ ചെയര്‍കാര്‍ 801 രൂപ, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ 1643 രൂപ

 

Latest News