കര്‍ണ്ണാടകയില്‍ മുസ്ലിംകള്‍ക്കുള്ള സംവരണം റദ്ദാക്കല്‍ : ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂദല്‍ഹി - കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം  സംവരണം റദ്ദാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്ത് വിവിധ മുസ്ലിം സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കര്‍ണ്ണാടകയിലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുന്‍പാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഒരു പഠനവും നടത്താതെയുള്ള സര്‍ക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ പറഞ്ഞത്. ജസ്റ്റിസ് കെ. എം. ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

 

Latest News