അമ്മ ശാസിച്ചതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു

ലഖ്‌നൗ - ഉത്തര്‍പ്രദേശിലെ ലോനി മേഖലയില്‍ നിന്ന് വീട് വിട്ടിറങ്ങിയ 12 വയസുകാരിയെ രണ്ടു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.  സഹോദരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് അമ്മ ശാസിച്ചതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി മൊബൈല്‍ അടുത്തുള്ള കടയില്‍ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയില്‍ കയറുകയായിരുന്നു. ഇതില്‍ ഉണ്ടായിരുന്ന ആള്‍ കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കുകയും പെണ്‍കുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇവിടെവെച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പിതാവിനോട് നടന്ന സംഭവം പറഞ്ഞതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

 

Latest News