ന്യൂദല്‍ഹി-ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രാബല്യത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതിനെ തുടര്‍ന്നാണിത്. പി.ഡി.പി-ബി.ജെ.പി സഖ്യഭരണം കഴിഞ്ഞ ദിവസമാണ് താഴ്്‌വരയില്‍ അവസാനിച്ചത്. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രാജി സമര്‍പ്പിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് കശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിലാകുന്നത്.
മൂന്നു വര്‍ഷത്തിലേറെയായി കടുത്ത അഭിപ്രായഭിന്നതകളുമായി തുടരുന്ന പി.ഡി.പി സഖ്യം അവസാനിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം അപ്രതീക്ഷിതമായിരുന്നു. സഖ്യം ഉപേക്ഷിക്കാന്‍ പി.ഡി.പി ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ ബി.ജെ.പി ഒരുമുഴം മുമ്പേ എറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിയാലോചനയ്ക്കുശേഷം ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ആണു തീരുമാനം അറിയിച്ചത്. ഗവര്‍ണര്‍ വിളിച്ചു പറയുമ്പോഴാണു ബി.ജെ.പി സഖ്യംവിട്ടതു മുഖ്യമന്ത്രി മെഹബൂബ അറിഞ്ഞത്. ഗവര്‍ണറുടെ ഫോണ്‍ സന്ദേശത്തിനു തൊട്ടുപിന്നാലെ രാജ്ഭവനിലെത്തി അവര്‍ രാജിക്കത്തു കൈമാറുകയായിരുന്നു.
കശ്മീരിലെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ നീട്ടണമെന്ന പി.ഡി.പിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതാണ് ഇരുകക്ഷികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.
കശ്മീരിലെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ നീട്ടണമെന്ന പി.ഡി.പിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതാണ് ഇരുകക്ഷികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.