ശക്തമായ കാറ്റില്‍ ഹോര്‍ഡിംഗ് തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

പൂനെ- റോഡരികില്‍ സ്ഥാപിച്ചിരുന്ന ഹോര്‍ഡിംഗ് തകര്‍ന്ന് വീണു അഞ്ചുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 

പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് ടൗണ്‍ഷിപ്പിലെ സര്‍വീസ് റോഡിലായിരുന്നു സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ഹോര്‍ഡിംഗ് തകര്‍ന്നു വീണത്. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. ഹോര്‍ഡിംഗിനടയില്‍ കുടുങ്ങിയ നിരവധി പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷിച്ചു. 

മരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആറ് ക്രെയിനുകള്‍ ഉപയോഗിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്.

Latest News