Sorry, you need to enable JavaScript to visit this website.

വേണ്ടത് മിതത്വം; ശിഥിലീകരണമല്ല; അഹ്മദ് അൽഖത്തീബിന്റെ  സ്ഥാനചലനം: വിശദാംശങ്ങൾ പുറത്ത് 

റിയാദ് - രാജ്യം പരമ്പരാഗതമായി പിന്തുടരുന്ന ഇസ്‌ലാമിക സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മധ്യമ നിലപാടുമായി രാജ്യം മുന്നോട്ടു പോകുമെന്ന് ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് അഹ്മദ് അൽഖത്തീബിന്റെ സ്ഥാന ചലനത്തോടെ വ്യക്തമായി. 
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ റിയാദിൽ നടന്ന സർക്കസിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. സഭ്യതയുടെ അതിർവരമ്പുകളെല്ലാം ലംഘിച്ച വേഷവിധാനങ്ങളോടെയാണ് വനിതാതാരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇതാണ് അതോറിറ്റി മേധാവിയുടെ പെട്ടെന്നുള്ള സ്ഥാന ചലനത്തിന് കാരണം.    
മൂല്യങ്ങൾ പരിരക്ഷിക്കുന്നവിധത്തിൽ എന്റർടെയ്‌മെന്റ് വ്യവസായം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റിക്ക് രൂപം നൽകിയത്. 
രാജ്യത്ത് പള്ളികളുടെ എണ്ണം കുറക്കണമെന്ന് ഒരു മാധ്യമ പ്രവർത്തകൻ പരസ്യമായി ആവശ്യമുന്നയിച്ചപ്പോൾ ഇദ്ദേഹത്തിനെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു. സഭ്യതക്ക് നിരക്കാത്ത പരസ്യം ചെയ്ത കാരണത്താൽ പ്രസിദ്ധമായ ക്ലബിന്റെ അംഗീകാരം ജനറൽ സ്‌പോർട്‌സ് അതോറിറ്റി റദ്ദാക്കി. സൗദി അറേബ്യയുടെ മൂല്യങ്ങളോട് നീതി പുലർത്താത്ത കാരണത്താൽ ഈയിടെ ചില സീരിയലുകൾ നിർത്തിവെക്കാൻ ഇൻഫർമേഷൻ മന്ത്രി ഉത്തരവിട്ടിരുന്നു. 
രാജ്യം പുലർത്തുന്ന മധ്യമ നിലപാട് പൊളിച്ചെഴുത്താണെന്നും ഉന്നത ലക്ഷ്യങ്ങൾക്ക് വേണ്ടി ഇസ്‌ലാമിക വിശ്വാസത്തെ ബലികഴിപ്പിക്കുകയാണെന്നും വാദിക്കുന്ന തീവ്രവാദികൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് റബീഉൽ അവ്വൽ മാസം ശൂറാ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കിയിരുന്നു. 
സർവനാശം വരുത്തുന്ന ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് തുരങ്കം വരുത്തുന്നവർക്കും രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും രാജാവ് പറഞ്ഞിരുന്നു. 
 

Latest News