നൂറ്റാണ്ടുകളുടെ പുണ്യം പകർന്ന് താഴെക്കോട് സ്രാമ്പി

ഴയകാല ഗ്രാമ കാഴ്ചകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു സ്രാമ്പികൾ. അവ ഗ്രാമങ്ങളിലെ പ്രതാപത്തിന്റെ കാഴ്ചകളിൽ ഉൾപ്പെട്ടതായിരുന്നു. മുസ്‌ലിം ഭവനങ്ങളോടും കൃഷിയിടങ്ങളോടും ചേർന്നു മരംകൊണ്ട് മട്ടുപ്പാവ് കെട്ടി ഉയരത്തിൽ നിർമിക്കുന്ന സ്രാമ്പ്യ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതി അപൂർവം സ്ഥലങ്ങളിൽ ഇന്നുമുണ്ട്. നിസ്‌കരിക്കാനും വിശ്രമിക്കാനും യാത്രക്കാർക്ക് ഇടത്താവളവുമായി സ്രാമ്പ്യകൾ പുരാതന മുസ്‌ലിം ഭവനങ്ങളോടു ചേർന്നു സ്ഥാപിച്ചു വരിക പതിവായിരുന്നു.  നിർമാണചാരുത കൊണ്ട് ഏറെ ആകർഷകവും മനോഹരവുമായിരുന്നു മരത്തടി കൊണ്ട് നിർമിച്ച സ്രാമ്പ്യകൾ.പണിക്കാരും വഴിയാത്രക്കാരുമായ വിശ്വാസികൾക്ക് നിസ്‌കാരം നിർവഹിക്കുന്നതിനു സൗകര്യപ്രദമായാണ് പലയിടത്തും സ്രാമ്പ്യ രൂപം കൊണ്ടത്. ദീർഘ യാത്രക്കായി കാൽനടയാത്രക്കാർക്ക് വഴിയിടങ്ങളിലെ സ്രാമ്പ്യകൾ നിസ്‌കാരം നിർവഹിക്കുന്നതിനു സഹായകമായി. 

കേരളത്തിൽ മലബാറിൽ പ്രത്യേകിച്ച്, കോഴിക്കോട് മലപ്പുറം ജില്ലകളിൽ അപൂർവം ചില സ്ഥലങ്ങളിൽ ഇന്നും സ്രാമ്പികൾ കണ്ടുവരുന്നുണ്ട്.
കോഴിക്കോട് പാലക്കാട് ദേശിയ പാതയിൽ താഴെക്കോട് വാലിപ്പാറയിൽ  നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന പള്ളി ഇന്നുമുണ്ട്. വയലിൽ തോടിന് അരികിലെ പാറയിൽ മരത്തൂണിലാണ് ഈ പള്ളി നിലനിൽക്കുന്നത്. അഞ്ച് നേരം ബാങ്ക് വിളിയും നിസ്‌കാരങ്ങളും മുടക്കമില്ലാതെ ഇവിടെ നടന്ന് വരുന്നു. കേരളത്തിൽ കമ്മിറ്റിയില്ലാത്ത ചുരുക്കം പള്ളികളിൽ പെട്ടതാണ് ഈ പള്ളി. വർഷങ്ങൾക്ക് മുമ്പ് മരത്തൂണിന് ബലക്ഷയം സംഭവിച്ചതിനാൽ കരിങ്കൽ തൂണിന്റെ ബലത്തിലാണ് ഇന്ന് പള്ളി നിലനിൽക്കുന്നത്. ചിലയിടത്തെങ്കിലും ഈ പ്രതാപ കാഴ്ച്ചകൾ ഇന്നും ഒളിമങ്ങാതെ കാത്തു പേരുന്നുണ്ട്.
 

Latest News