Sorry, you need to enable JavaScript to visit this website.

സി.പി.എം നേതാവിനെ കൊന്ന കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു; പിന്നാലെ പെൺസുഹൃത്ത് ജീവനൊടുക്കി

പാലക്കാട് - സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി ബിജു ഹൃദയാഘാതം മൂലം മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുമ്പോൾ മലമ്പുഴയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. 
 ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  തൊട്ടുപിറകെ ബിജുവിന്റെ പെൺസുഹൃത്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും കണ്ടത്തി. ബിജുവും യുവതിയും അടുപ്പത്തിലായിരുന്നുവെന്നും മരണത്തിലുള്ള മനോവിഷമമാകാം ജീവനൊടുക്കാൻ ഇടയാക്കിയതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 

Latest News