ഇരു ചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍  കൂടുതലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം 

തിരുവനന്തപുരം-നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 129 ല്‍ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.നാല് വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുണ്ട്. സഹയാത്രികന്‍ നാല് വയസ്സിനു മുകളിലാണെങ്കില്‍ അയാളെ ഒരു പൂര്‍ണ യാത്രികന്‍ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്.

Latest News