ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി - ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നും ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.  യു എ ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സാഹോദര്യത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. മുസ്ലിംരാജ്യങ്ങളിലുള്ള ആരാധനാസ്വാതന്ത്യത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖം രേഖപെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News