കാമുകിയോട് സംസാരിക്കാന്‍ അനുവദിച്ചില്ല, 18 കാരനെ കുത്തിക്കൊന്നു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കാമുകിയോട് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ 18 കാരനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. രാഹുല്‍ എന്ന 18 കാരനോട് ആണ് അക്രമി സംഘത്തിന്റെ കൊടും ക്രൂരത. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ അഞ്ച് പേരെയും പോലീസ് പിടികൂടി. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ക്ക് യുവാവിനോട് തോന്നിയ വൈരാഗ്യമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിസമാണ് ദല്‍ഹിയെ നടുക്കിയ സംഭവം ഉണ്ടായത്. അംബേദ്കര്‍ നഗറില്‍ രാത്രി 10 മണിക്കായിരുന്നു സംഭവം. രാഹുലിന്റെ കാമുകിയുമായി സംസാരിക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണം. പെണ്‍കുട്ടിയോട് സംസാരിക്കാന്‍ രാഹുല്‍ അനുവദിക്കാത്തതില്‍ പ്രതികാരം ചെയ്യാനായി ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ഒടുവില്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ വിവരമറിഞ്ഞെത്തിയ പോലീസ് രാഹുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News