പിറന്നാള്‍ ആഘോഷത്തിനിടെ യു.എസില്‍ വെടിവെപ്പ്, നാലു മരണം

വാഷിംഗ്ടണ്‍- പിറന്നാള്‍ ആഘോഷത്തിനിടെ യു.എസിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന സ്വീറ്റ് സിക്സ്റ്റീന്‍ ബര്‍ത്ഡേ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അക്രമിയെ പോലീസ് പിടികൂടിയോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ശനിയാഴ്ച ഓള്‍ഡ് ലൂയിവില്ലെയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചിക്കാസോ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ആറ് പേര്‍ക്ക് വെടിയേറ്റിരുന്നു. നാല് പേര്‍ ചികിത്സയിലാണ്.

 

 

Latest News