അനധികൃത മദ്യക്കച്ചവടക്കാരന്‍ അറസ്റ്റില്‍

കൊച്ചി- അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. ഒമ്പത് ലിറ്റര്‍ മദ്യവുമായി ആലുവ കുട്ടമശ്ശേരി തോട്ടു മുഖം ഓവുങ്ങല്‍ പറമ്പില്‍ പ്രകാശ് (കാശി- 41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. 

ഇയാളില്‍ നിന്ന് പതിനെട്ട് അരലിറ്റര്‍ കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് കണ്ടെടുത്തത്. മോട്ടോര്‍ സൈക്കിളില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. പോലീസിന്റെ പ്രത്യേക പരിശോധനയിലാണ് പിടിയിലായത്. സമാനമായ കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്‍സ്‌പെക്ടര്‍ എം. എം മഞ്ജു ദാസ്, എസ്. ഐ ജി. അനൂപ് സി. പി. ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ. എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News