ഓടിച്ചു നോക്കാനായി കൊണ്ടുപോയ ഹാര്‍ളി ഡേവിഡസ്ണ്‍ ബൈക്കും ആളും പിന്നിട് തിരിച്ചെത്തിയില്ല. ദല്‍ഹിയ്ക്കടുത്ത ഗുരുഗ്രാമിലാണ് സംഭവം. വാഹനം വില്‍പനക്കായി വച്ചിരുന്ന അജയ് സിങ് എന്നയാളാണ് വഞ്ചിതനായത്. അജയ് സിങ് തന്റെ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്ക് വില്‍ക്കുന്നതിനായി ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെ വാഹനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രാഹുല്‍ നാഗര്‍ എന്നയാള്‍ അജയുടെ ഫോണില്‍ ബന്ധപ്പെട്ടു. പിന്നിട് ബൈക്ക് കാണുന്നതിനായി രാഹുല്‍ ഗുരുഗ്രാമിലെത്തി. മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്ന ബിസിനസാണെന്നും സ്വദേശം ആഗ്രയിലാണെന്നുമാണ് അജയ് സിങിനെ ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ ക്ഷമത പരിശോധിക്കാനായി ഇരുവരും ഹാര്‍ളി ഡേവിഡ്‌സണ്‍ ഷോറൂമില്‍ എത്തുകയും 7 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു.അഡ്വാന്‍സായി രാഹുര്‍ നാഗര്‍ 7000 രൂപ അജയ് സിങിനു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് കബളിപ്പിക്കല്‍ നടന്നത്. ബൈക്ക് ഓടിച്ച് നോക്കിയിട്ട് വരാം എന്ന് പറഞ്ഞ പോയ രാഹുല്‍ പിന്നീട് തിരിച്ചെത്തിയില്ല. അജയ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയും തുടര്‍ന്ന് സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.