Sorry, you need to enable JavaScript to visit this website.

സ്വവർഗാനുരാഗികളുടെ വിവാഹം; സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും

ന്യൂദൽഹി- സ്വവർഗാനുരാഗികളായ പങ്കാളികളുടെ വിവാഹത്തിന് നിയമസാധുത തേടി നൽകിയ ഹർജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി.എസ് നരസിംഹ എന്നിവരാണ് മറ്റംഗങ്ങൾ. ഹർജിയിൽ ഏപ്രിൽ 18ന് കോടതി വാദം കേൾക്കാൻ ആരംഭിക്കും. കഴിഞ്ഞ മാർച്ച് 13നാണ് ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഭരണഘടന ബെഞ്ചിന് കൈമാറിയത്.
 

Latest News