ഭാര്യയ്ക്ക് ആണിന്റെ താടിയും ശബ്ദവും  ഭര്‍ത്താവ് വിവാഹ മോചനം തേടി 

ഭാര്യയ്ക്ക് ആണുങ്ങളുടെ ശരീരഘടനയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടി. അഹമ്മദാബാദിലാണ് സംഭവം. ഭാര്യയ്ക്ക് താടി രോമവും ആണിന്റെ ശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് രോമവും ഭര്‍ത്താവ് കോടതിയിലെത്തിയത്. ഭാര്യയുടെ വീട്ടുകാര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.
വിവാഹത്തിന് മുമ്പ് ആചാരങ്ങളുടെ ഭാഗമായി മുഖം മറച്ചാണ് നിന്നിരുന്നത്. ആചാരങ്ങള്‍ അനവദിക്കാത്തതിനാല്‍ യുവതിയോട് സംസാരിക്കാനും സാധിച്ചിരുന്നില്ല. വിവാഹശേഷം ഭാര്യയോട് സംസാരിച്ചപ്പോഴാണ് പുരുഷ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു.
തനിക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടെന്ന് യുവതി കോടതിയോട് സമ്മതിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഭാഗമായുള്ള രോമവളര്‍ച്ച തടയാന്‍ താന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള കാരണങ്ങള്‍ ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ മാത്രമായി പറയുന്നതാണെന്ന് യുവതി പറയുന്നു.

Latest News