Sorry, you need to enable JavaScript to visit this website.

അക്കൗണ്ട് മരവിപ്പിക്കല്‍ തുടരുന്നു,  സാധാരണക്കാരുടെ ആശ്രയം ഇല്ലാതാവുമോ? 

കൊച്ചി-യുപിഐ വഴി ഇടപാട് നടത്തുന്ന പലരുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സംഭവം കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നു.  തുച്ഛമായ പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പോലും ഇത്തരത്തില്‍ ഫ്രീസാവുകയാണ്. കൃത്യമായി കാരണം കാണിക്കാതെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് ഉപയോക്താക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. ലോക രാഷ്ട്രങ്ങള്‍ പോലും മാതൃകയായി ഇതിനെ വിലയിരുത്തുന്നുണ്ട്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയില്‍ താഴെയുള്ളവയാണ്. കഴിഞ്ഞ വര്‍ഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളില്‍ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരില്‍ കൂടുതലും.
എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നു എന്ന് സംശയമുണ്ടായാല്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഈ നിയമസാധ്യത മുന്‍നിര്‍ത്തിയാണ് നിലവില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്. രാജ്യത്തെ ക്രിമിനല്‍ നടപടിക്രമം 102-ാം വകുപ്പ് പ്രകാരം ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കും പൊലീസിനുമുണ്ട്. ഇക്കാര്യത്തില്‍ ബാങ്ക് അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. പരാതിയുള്ളവര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


 

Latest News