നടന്‍ മുരളിയുടെ മാതാവ് ദേവകി അമ്മ നിര്യാതയായി


കൊല്ലം - മലയാളത്തിലെ പ്രമുഖ നടനായിരുന്ന മുരളിയുടെ മാതാവ് ദേവകി അമ്മ (88) നിര്യാതയായി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും. തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മയെന്ന് മുരളി പലവേദികളിലും പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് 6 നാണ് നടന്‍ മുരളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വര്‍ഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.

 

Latest News