നാലു വയസ്സുകാരന്‍ യുവാന്റെ ജീവന്‍ പൊലിഞ്ഞത് യുവാവിന്റെ ബൈക്ക് റേസിനിടെ

തിരുവനന്തപുരം - അമ്മയ്‌ക്കൊപ്പം കളിപ്പാട്ടം വാങ്ങി വരുമ്പോള്‍ കോവളം ബൈപ്പാസില്‍ നാലു വയസ്സുകാരന്‍ അപകടത്തില്‍ മരിച്ചത് യുവാവിന്റെ ബൈക്ക് റേസിനിടെയെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവം നടന്ന് 15 ദിവസത്തിന് ശേഷം കണിയാപുരം സ്വദേശി മുഹമ്മദ് ആഷിഖ് അറസ്റ്റിലായി. ഇയാള്‍ ബൈക്ക് റേസിനായി സ്ഥിരമായി ബൈപ്പാസില്‍ എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 30 രാത്രിയാണ് കോവളം സ്വദേശിനി അഞ്ജുവിനെയും മകന്‍ നാല് വയസുകാരന്‍ യുവാനെയും റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റാണ് യുവാന്‍ മരിച്ചത്. ബൈക്ക് നിര്‍ത്താതെ പേകുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് കരമനയിലെ വര്‍ക്‌ഷോപ്പില്‍  നിന്ന് ബൈക്ക് കണ്ടെത്തിയതും അതിന്റെ ഉടമസ്ഥന്‍ മുഹമ്മദ് ആഷിക്കാണെന്ന് തിരിച്ചറിഞ്ഞതും.

 

 

Latest News