കോടീശ്വരനായി അഭിനയിച്ച് യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി - കോടീശ്വരനായി അഭിനയിച്ച് മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പോലീസ് പിടിയിലായി. ഗുഡ്ഗാവിലെ വന്‍കിട കമ്പനിയില്‍ എച്ച് ആര്‍ പ്രൊഫഷണലായി ജോലി ചെയ്യുന്ന 26 കാരനായ വിശാലിനെയാണ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. വിലയേറിയ കാറും വീടുമെല്ലാം ഉണ്ടെന്ന് പറഞ്ഞ് ഇയാള്‍ യുവതികളുടെ വിശ്വാസം ആര്‍ജിക്കും. പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് പണം വാങ്ങും. അതിന് ശേഷം ഇവരുമായുള്ള ബന്ധമെല്ലാം വിച്ഛേദിക്കുകയാണ് വിശാലിന്റെ പതിവ്. ഗുഡ്ഗാവിലെ 26 കാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും നിരവധി യുവതികളെ വിശാല്‍ കബളിപ്പിച്ചതായി കണ്ടെത്തിയതും.

 

Latest News