മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു


കോഴിക്കോട് - മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. അമ്മ ചികിത്സയില്‍ തുടരുന്നു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യനാണ് (76) മരിച്ചത്. മാര്‍ച്ച് 31 ന് മദ്യപിച്ചെത്തിയ മകന്‍ അഭിലാഷ് സെബാസ്റ്റ്യനെയും ഭാര്യ മേരിയെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സെബാസ്റ്റ്യന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്.  മേരിയ്ക്ക് നട്ടെല്ലിനാണ് പരിക്കേറ്റത്. തിരുവമ്പാടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Latest News