ഈ സഖ്യം ഹിമാലയന്‍ മണ്ടത്തരം; പൊളിയുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ അധികാരത്തിലിരുന്ന പിഡിപി-ബിജെപി സഖ്യം ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്നും പൊളിയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കോണ്‍ഗ്രസിന്റെ പ്രതികരണം. കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് വ്യക്തമാക്കി. പിഡിപിയുമായി സഖ്യമെന്ന ചോദ്യമെ ഉദിക്കുന്നില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ജമ്മു കശ്മീരിനെ ബിജെപി തകര്‍ത്തു കളഞ്ഞു. അവര്‍ അഴിമതി മൂടിവയ്ക്കുകയാണ്. ബിജെപി കയ്യൊഴിയുകയാണ്. ജനങ്ങള്‍ക്ക് ഇത് ആശ്വാസമാകും-അദ്ദേഹം പറഞ്ഞു.

ഈ സഖ്യം ഹിമാലയന്‍ മണ്ടത്തരമാണെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോട് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതു ശരിയായിരിക്കുന്നു-ആസാദ് കൂട്ടിച്ചേര്‍ത്തു.
 

Latest News