അപകടത്തില്‍ മരിച്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ സംസ്‌കാരം നടത്തി

കോട്ടയം - ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനി ഡോണ ജെസ്സി ദാസിന്റെ (18) സംസ്‌കാരം നടത്തി. ഇന്ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. ബെംഗളൂരു ജെയിന്‍ കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോമസിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരി: ഡ്രിയ.

 

 

Latest News