സൗദിയ വിമാനം കൊൽക്കത്തയിൽ എമർജൻസി ലാന്റിംഗ് നടത്തി

കൊൽക്കത്ത- സൗദിയ എയർലൈൻസിന്റെ കാർഗോ വിമാനം കൊൽക്കത്തയിൽ എമർജൻസി ലാന്റിംഗ് നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സൗദി എയർലൈൻസിന്റെ കാർഗോ വിമാനം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വായുവിൽ ഒരു വിൻഡ്ഷീൽഡ് പൊട്ടിയതായി പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ്  എമർജൻസി ലാന്റിംഗ് നടത്തിയത്.  വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനം 12:02 ന് കൊൽക്കത്ത വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
 

Latest News