ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു


തൃശൂര്‍ -  ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചേലക്കര കിള്ളിമംഗലത്ത് വെച്ച്  വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് ഒരു വീട്ടിലെ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബ്ബാസിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍  തുടര്‍ച്ചയായി അടക്ക മോഷണം പോയിരുന്നു. തുടര്‍ന്ന്  സിസിടിവി നിരീക്ഷണം നടത്തിവരികയായിരുന്നു. മോഷണത്തിന് പിന്നില്‍ സന്തോഷാണെന്ന് ആരോപിച്ചാണ് ഒരും കൂട്ടം ആളുകള്‍ ഇയാളെ തടഞ്ഞുവെച്ച് മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest News