ന്യൂഡൽഹി - ലിഫ്റ്റിനുള്ളിൽ വച്ച് ആർകിടെക്ടായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 26-കാരൻ പിടിയിൽ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ രാജേഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. തെക്കൻ ഡൽഹിയിലെ ജസോല മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ വച്ച് ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ലിഫ്റ്റിനുള്ളിൽ വച്ച് രാജേഷ് കുമാർ തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി എതിർത്തതിനെ തുടർന്ന് ഇയാൾ മെട്രോ ട്രെയിനിൽ കയറാതെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ നടത്തിയ സി.സി.ടി.വി അന്വേഷണങ്ങളെ തുടർന്ന് ഇന്നാണ് പ്രതിയെ പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.