Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിറിയൻ പ്രതിസന്ധിക്ക് പരിഹാരം നിർദ്ദേശിച്ച് ജിദ്ദ യോഗം

ജിദ്ദ - പന്ത്രണ്ടു വർഷമായി തുടരുന്ന, ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത സിറിയൻ പ്രതിസന്ധിക്ക് ഏക പോംവഴി രാഷ്ട്രീയ പരിഹാരമാണെന്ന് ജിദ്ദ കൂടിയാലോചനാ യോഗത്തിൽ പങ്കെടുത്ത ഗൾഫ്, അറബ് വിദേശ മന്ത്രിമാർ പറഞ്ഞു. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളിൽ അറബ് ലോകം നേതൃപരമായ പങ്ക് വഹിക്കണം. സിറിയൻ സംഘർഷത്തിന് പരിഹാരം കാണാൻ നടത്തുന്ന ശ്രമങ്ങളുടെ വിജയം ഉറപ്പാക്കാൻ അറബ് രാജ്യങ്ങൾ കൂടിയാലോച ഊർജിതമാക്കണമെന്നും ജിദ്ദ യോഗം ആവശ്യപ്പെട്ടു. 
സിറിയൻ സംഘർഷത്തിന് പരിഹാരം കാണാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച ചർച്ചകൾക്കും കൂടിയാലോചനകൾക്കും ജിദ്ദയിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും പങ്കെടുത്തു. സിറിയയിൽ മുഴുവൻ പ്രദേശങ്ങളിലും റിലീഫ് വസ്തുക്കൾ എത്തിക്കാൻ അനുയോജ്യമായ സഹചര്യമൊരുക്കണമെന്നും സ്വന്തം പ്രദേശങ്ങളിലേക്കുള്ള അഭയാർഥികളുടെ സുരക്ഷിതമായ മടക്കത്തിന് സൗകര്യമൊരുക്കണമെന്നും സിറിയയിലെങ്ങും സ്ഥിതിഗതികൾ ഭദ്രമാക്കാൻ സഹായിക്കുന്ന കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടതായി ജിദ്ദ യോഗത്തിനു ശേഷം സൗദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. 
ദ്വിരാഷ്ട്ര പരിഹാരത്തിനും യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന നിലക്ക് ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവവും സഗ്രവുമായ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഇസ്രായിലിന്റെ നിയമ വിരുദ്ധ ചെയ്തികളെ യോഗം അപലപിച്ചു. മസ്ജിദുൽ അഖ്‌സക്കെതിരായ ഇസ്രായിൽ ആക്രമണങ്ങളെയും വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ലംഘിക്കുന്നതിനെയും ഗൾഫ്, അറബ് വിദേശ മന്ത്രിമാർ അപലപിച്ചു. മസ്ജിദുൽ അഖ്‌സ മുസ്‌ലിംകൾക്കു മാത്രം ആരാധനക്കുള്ള കേന്ദ്രമാണ്. മസ്ജിദുൽ അഖ്‌സയുടെ നിയന്ത്രണവും പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കുന്നതിന്റെ ചുമതലയും ജോർദാനിലെ ഖുദ്‌സ് ഔഖാഫ്കാര്യ വിഭാഗത്തിനു മാത്രമാണെന്നും പ്രസ്താവന പറഞ്ഞു.
 

Latest News