പ്രമുഖ സ്വാതന്ത്യസമര സേനാനി  എ.ഗോപാലന്‍ കുട്ടി മേനോന്‍ അന്തരിച്ചു 

കോഴിക്കോട്-പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും സമാരാധ്യ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലന്‍കുട്ടി മേനോന്‍ (106) നിര്യാതനായി. മൃതദേഹം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലറും അദ്ധ്യാപികയുമായിരുന്ന പരേതയായ വി.എന്‍. ഭാനുമതി ടീച്ചറാണു ഭാര്യ. മക്കള്‍. വി.എന്‍. ജയ ഗോപാല്‍ (മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍) വി.എന്‍ ജയന്തി (യൂനൈറ്റഡ് ഇന്തൃ ഇന്‍ഷ്യൂറന്‍സ് ) സഹോദരങ്ങള്‍: പരേതരായ കുഞ്ഞു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മാധവ മേനോന്‍, അപ്പുക്കുട്ടി മേനോന്‍, കല്യാണിക്കുട്ടി അമ്മ, മീനാക്ഷി ക്കുട്ടി അമ്മ. കൊയിലാണ്ടിയിലെ അള്ള മ്പത്തൂര്‍ ചുട്ടേത്ത് തറവാട്ടില്‍ കണാരന്‍ നായര്‍ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ ദേശീയ ബോധം മനസ്സില്‍ അലയടിച്ചുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങിയ ദേശസ്‌നേഹപരമായ പൊതുപ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലത്ത് തന്നെ മേനോന്‍ പങ്കെടുത്തു. കറ കളഞ്ഞ മനുഷ്യ സ്‌നേഹി, സത്യസന്ധതയുടെ ആള്‍രൂപം, ലളിതമായ ജീവിത ശൈലി, ആരിലും മതിപ്പുളവാക്കുന്ന വിനയ മധുരമായ പെരുമാറ്റം അധികാര പദവികളിലും സ്ഥാനമാനങ്ങളിലും അശേഷം താല്‍പ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതം ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് - എല്ലാ അര്‍ത്ഥത്തിലും ശീല ശുദ്ധിയുള്ള കുലീനനായ പൊതുപ്രവര്‍ത്തകനായിരുന്നു മേനോന്‍. ആരോഗ്യം അനുവദിച്ച കാലമത്രയും പൊതു സേവനങ്ങള്‍ക്ക് ഉഴിഞ്ഞു വെച്ച ത്യാഗ നിര്‍ഭരമായ ജീവിതമായിരുന്നു. അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരത എപ്പോഴും പ്രകടിപ്പിച്ചു

Latest News