Sorry, you need to enable JavaScript to visit this website.

കര്‍ണ്ണാടകയില്‍ തൂക്കു സഭയാണുണ്ടാകുകയെന്ന് ജന്‍ കി ബാത് അഭിപ്രായ സര്‍വ്വേ

ബെംഗളുരു - കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ തൂക്കു സഭയാണുണ്ടാകുകയെന്ന പ്രവചനവുമായി ജന്‍ കി ബാത് അഭിപ്രായ സര്‍വ്വേ. 98 മുതല്‍ 109 വരെ സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടിയിരുന്ന കോണ്‍ഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തി 89 മുതല്‍ 97 വരെ സീറ്റ് നേടും. തനിച്ച് മത്സരിക്കുന്ന ജെ ഡി എസിനാണ് നഷ്ടമുണ്ടാകുക. കഴിഞ്ഞ തവണ നേടിയ 37 സീറ്റ് ഇത്തവണ  25 മുതല്‍ 29വരെ ആയി കുറയുമെന്നാണ് പ്രവചനം. സ്വതന്ത്രര്‍ക്ക് പരമാവധി ഒരു സീറ്റ് ലഭിക്കും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായ 113 എന്ന അക്കത്തിലേക്ക് ഒറ്റയക്ക് ഒരു കക്ഷിക്കും എത്താനാകില്ലെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി സഖ്യം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മുന്‍ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം സര്‍വ്വേ പ്രവചിക്കുന്നുണ്ട്. പഴയ മൈസൂരു മേഖലയില്‍ ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുക. മൈസുരു മേഖലയില്‍ ജെ ഡി എസിന് കാര്യമായ സ്വാധീനമുള്ളതിനാല്‍ ത്രികോണ മത്സരമായിരിക്കുമെന്നാണ് പ്രവചനം.

 

Latest News