മുംബൈ - നിർമാതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി ബോളിവുഡ് നടി. വിഡിയോക്ക് പണം നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തിയ നിർമാതാവ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് നടി ജൂഹി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. തന്നെ കയറിപിടിച്ചപ്പോൾ ശക്തമായി പ്രതിഷേധിച്ചുവെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെ നിർമാതാവ് അസഭ്യം പറയുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പുൽവാമയിൽ കേന്ദ്രത്തിന് വീഴ്ച; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ മുൻ ഗവർണർ
ന്യൂഡൽഹി - പുൽവാമ ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. രാജ്യത്തെ നടുക്കിയ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചുവെന്നും അത് മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടെന്നും അദ്ദേഹം ദി വയറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ആക്രമണം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വീഴ്ച മറച്ചുപിടിക്കാൻ പ്രധാനമന്ത്രി മോഡിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് തുറന്നടിച്ചു.
അതേസമയം, രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യാതൊരു പ്രശ്‌നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഘാലയ മുൻ ഗവർണർ കൂടിയായ സത്യപാൽ മാലിക് രാജ്യം നെഞ്ചോട് ചേർത്ത കർഷക സമര സമയത്തും മോഡിക്കെതിരെ ശബ്ദിച്ചിരുന്നു. മോഡിക്ക് ധാർഷ്ട്യമാണെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്.