എം.എ ബേബിയുടെ സഹോദരൻ എം.എ ജോർജ് അന്തരിച്ചു; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ശനിയാഴ്ച

കൊല്ലം - സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിയുടെ സഹോദരനും എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായ കാവനാട് മീനത്ത്‌ചേരി (മുക്കാട്) കൈരളിയിൽ എം.എ ജോർജ് (85) അന്തരിച്ചു. റിട്ട. തഹസിൽദാറാണ്. നാളെ (ശനി) രാവിലെ 11 മുതൽ കാവനാട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ശേഷം, പോളയത്തോട് വിശ്രാന്തിയിൽ ഒന്നിന് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.
 ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: പരേതയായ മിനി, ആനി. മരുമക്കൾ: ജോസ്, പ്രശാന്ത്. മറ്റു സഹോദരങ്ങൾ: എം.എ ജോൺസൺ. പരേതനായ എം.എ ബാബു.

Latest News