Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ 19 വര്‍ഷം താമസിച്ച  വീടൊഴിഞ്ഞ് രാഹുല്‍ ഗാന്ധി 

ന്യൂദല്‍ഹി- ദല്‍ഹി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.19 വര്‍ഷം താമസിച്ച വീടാണ് ഒഴിഞ്ഞത്. ഈ മാസം 22 നകം വീടൊഴിയാനായിരുന്നു രാഹുലിന് നല്‍കിയ നോട്ടീസ്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം.19 വര്‍ഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്. തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നു. ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചിരുന്നു.
അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി.

Latest News